Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

കഴിഞ്ഞ വര്‍‍ഷം മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്ന മുഹമ്മദ് രിഫായി, ക്സാസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായും. സ്വന്തം നിലയിലും എഴുതിയ രചനകള്‍ പുസ്തക രൂപത്തില്‍ പ്രകാശനം ചെയ്ചു..

പുസ്തകത്തിന്റെ ഡിജിറ്റല്‍ പതിപ്പു് : പൂമൊട്ടു്

പ്രശസ്ത സാഹിത്യകാരന്‍ രാമകൃഷ്ണന്‍ കുമരനെല്ലൂരാണു് പ്രകാശന കര്‍മ്മം നിര്‍വഹിച്ചതു്.

ശ്രീ. രാമകൃഷ്ണ ന്‍ കുമരനെല്ലൂര്‍

പ്രൈമറി തലം കഴിഞ്ഞു് കുട്ടിത്തം വിടുന്നതോടെ. കുട്ടികളുടെ മൌലികമായ എഴുത്തും നിലയ്ക്കുന്നു എന്നു് അദ്ദേഹം ചൂണ്ടിക്കാട്ടി. രിഫായിയുടെ കഥകളില്‍ കുട്ടിത്തവും , വലിയവര്‍ക്കു് അപ്രാപ്യമായ യുക്തിരാഹിത്യവും പ്രകടമാണു് എന്നും അദ്ദേഹം വിലയിരുത്തി.

ചടങ്ങില്‍ വാര്‍ഡ് കൌണ്‍സിലര്‍ ശ്രീ  ഷാനവാസ്,  P T A പ്രസിഡന്റ്   ശ്രീ ഗംഗാധരന്‍ , പൊന്നാനി U.R.C B.P.O ശ്രീ പദ്മകുമാര്‍ എന്നിവര്‍ സംബന്ധിച്ചു.

സദസ്

സദസ്

രിഫായിയും അമ്മയും വേദിയില്‍

രിഫായിയും അമ്മയും വേദിയില്‍

ശ്രീ പദ്മകുമാര്‍ (BPO , പൊന്നാനി URC)

ശ്രീ പദ്മകുമാര്‍ (BPO , പൊന്നാനി URC)

ജിംപില്‍(GIMP)-ല്‍ ഡിസൈന്‍ ചെയ്ത കവര്‍ പേജ്

ജിംപില്‍(GIMP)-ല്‍ ഡിസൈന്‍ ചെയ്ത കവര്‍ പേജ്

ഓപ്പണ്‍ ഓഫീസിലാണു്‍ പുസ്തകത്തിന്റെ രൂപകല്പന ചെയ്തതു്.

Advertisements

എന്റെ അമ്പിളിമാമന്‍

അഗന്യ.റ്റി

ക്ളാസ് മൂന്ന്

രാത്രി മുറ്റത്തേക്ക് ഇറങ്ങി . ആകാശത്തേക്കു നോക്കി.

അമ്പിളിമാമന്‍ എന്നെ നോക്കിചിരിക്കുന്നു.ഞാനും ചിരി‌ച്ചു.

ഹായ് , എന്തു രസം!

അമ്പിളിമാമന്റെ അടുത്തേക്കു പോകാന്‍ പറ്റിയെങ്കില്‍……

ഉണ്ണിക്ക് ചോറും ചക്കക്കുരു ഉപ്പേരിയും കൊടുക്കുമ്പോള്‍

അമ്മ അമ്പിളിമാമനെ കാട്ടി പാടും

“അമ്പിളിഅമ്മാവാ നിനക്ക്

ചക്കക്കുരു വേണോ”

ഞാന്‍ ഒച്ചത്തില്‍ പാടി. മാമന്‍ എന്നെ മാടി വിളിച്ചു.

“അഗന്യേ നീ എന്താ ഇരുട്ടത്ത്

ഒറ്റയ്ക്കവിടെ ചെയ്യുന്നത്?”

“മാമാ, അമ്മ വിളിക്കുന്നു.ഞാന്‍ പോട്ടേ

നാളെ കാണാം.”

ചീത്തസ്വഭാവം

ഫബിദ ആര്‍ .വി

ക്ളാസ് മൂന്ന്

ഒരു ദിവസം ഞാന്‍ *മുമ്പാരത്ത് ഇരിക്കുമ്പോള്‍ രണ്ടു കോഴികള്‍

തമ്മില്‍ കൊത്തു പിടിക്കുന്നത് കണ്ടു. ഞാന്‍ അവരുടെ അടുത്തേക്ക്

ചെന്നു.” നിങ്ങള്‍ എന്തിനാ തര്‍ക്കം പിടിക്കുന്നത്?” അവര്‍ പറഞ്ഞു,

“ഞങ്ങള്‍ തര്‍ക്കം കൂടുന്നിടത്ത് നിനക്കെന്താ കാര്യം?”

“തല്ലുകൂടുന്നത് ചീത്ത സ്വഭാവമാണ് “, ഞാന്‍ പറഞ്ഞു.

അതു കേട്ടപ്പോള്‍ അവര്‍ തലതാഴ്ത്തി.

*മുമ്പാരത്ത്= വീടിന്റെ മുന്‍വശത്ത്

കത്ത്

അക്ഷയ്

ക്ലാസ് മൂന്നു്

പൊന്നാനി

16.07.2009

പ്രിയപ്പെട്ട അജ്മല്‍,

നിനക്ക് സുഖംതന്നെയാണോ അജ്മല്‍?  എനിക്ക് ഇവിടെ

കളിക്കാന്‍ ആരും ഇല്ല.ഇവിടെ ഞാന്‍ ഇരുന്ന് മടുത്തു. ഒരു

സ്ഥലത്ത് വാഹനങ്ങള്‍ ചീറിപ്പായുന്നു.മറ്റൊരിടത്ത് തീവണ്ടിപ്പാത.

നിനക്ക് കളിക്കാന്‍ ആരെങ്കിലും ഉണ്ടോ?ഞാന്‍ ഒരു ദിവസം നിന്റെ

വീട്ടില്‍ വന്നിരുന്നു.നിന്റെ വീട് പൂട്ടിക്കിടക്കുന്നുണ്ടായിരുന്നു.ഞാന്‍

മൂവാണ്ടനെയും കണ്ടു.അപ്പോള്‍ നമ്മുടെ മൂവാണ്ടന്‍മാവ് വാടി

ഇരിക്കുന്നു.നീ വെള്ളമൊന്നും ഒഴിച്ചുകൊടുക്കുന്നില്ലേ?മൂവാണ്ടന്റെ

ഇലകള്‍ എല്ലാം കൊഴിഞ്ഞുപോയി.അവന് എന്തു പറ്റി എന്നു നീ

നോക്കണം

സ്നേഹപൂര്‍വം

അക്ഷയ്

പൂന്തോട്ടം

പൂന്തോട്ടം

മുഹമ്മദ് അസ് ലം, ക്ലാസ് മൂന്ന്


മുറ്റത്തുണ്ടൊരു പൂന്തോട്ടം

നിറയെ പൂക്കള്‍ ഉണ്ടല്ലോ

വാടാര്‍മല്ലി,ചെമ്പരത്തി

എന്നിവയെല്ലാം ഉണ്ടല്ലോ

റോസാപ്പൂവും മുല്ലകളും

കാണാന്‍ എന്തൊരു ഭംഗി

ചെട്ടിപ്പൂക്കള്‍ ഉണ്ടല്ലോ

മഞ്ഞ നിറത്തില്‍ ആണല്ലോ

തെച്ചിപ്പൂക്കള്‍ വിരിഞ്ഞല്ലോ

തേന്‍ കുടിക്കാന്‍ നീ വരുമോ


മോഹം

മോഹം

ജാസ്മിന്‍

ക്ളാസ് മൂന്ന്


മഴയത്തു നില്‍ക്കാന്‍

എനിക്കു മോഹം

മഴയത്തു കളിക്കാന്‍

എനിക്കു മോഹം

മയിലിനെ തൊടാന്‍

എനിക്കു മോഹം

തുമ്പിയെ പിടിക്കാന്‍

എനിക്കു മോഹം

കാക്കയെപോലെ പറന്നിട്ട്

മാങ്ങ പറിക്കാന്‍

എനിക്കു മോഹം

അമ്പിളിമാമനെ കാണുമ്പോള്‍

ഒന്നു തൊട്ടു നോക്കാന്‍

എനിക്കു മോഹം


വൃത്തി

വൃത്തി

മുഹമ്മദ് രിഫായി

ക്ളാസ് മൂന്ന്

കുളക്കോഴിയും കുഞ്ഞുങ്ങളും ഒരു കുളത്തിന്റെ കരയിലാണ് താമസിച്ചിരുന്നത്.

ഒരു ദിവസം കുഞ്ഞുങ്ങള്‍ പറഞ്ഞു, “നമുക്ക് ഇവിടെ നിന്നും പോകാം അമ്മേ…

ഈ കുളമാകെ വൃത്തികേടായിരിക്കുന്നു.”  “ശരി മക്കളേ….”അമ്മക്കുളക്കോഴി പറഞ്ഞു. അവര്‍ നടന്നുനടന്ന്

മറ്റൊരു  കുളത്തിനടുത്തെത്തി. ആ കുളത്തില്‍ നിറയെ പ്ളാസ്റ്റിക് കുപ്പികളും കൂടുകളും…”മനുഷ്യര്‍ ഈ കുളവും

വൃത്തികേടാക്കി. നമുക്ക് ഇവിടന്നു പോകാം .”നടന്നുനടന്ന് അവര്‍ അപ്പുവിന്റെ പാടത്തു കൂടി ഒഴുകുന്ന

തോട്ടിലെത്തി “.ഹും…എന്തൊരു നാറ്റം….ഇവിടെ എങ്ങനെ താമസിക്കും?”