Feeds:
പോസ്റ്റുകൾ
അഭിപ്രായങ്ങള്‍

Archive for മാര്‍ച്ച്, 2009

യാത്ര

അന്‍സിഫു് എം 10a

അകന്നുപോകുന്ന മേഘങ്ങള്‍
കാറ്റില്‍ പറന്നുപോകുന്ന ഇലകള്‍
പ്രപഞ്ച സൃഷ്ടികളെല്ലാം തന്നെ
പിരിഞ്ഞു പോകാന്‍ വിധിക്കപെട്ടവര്‍
കായലില്‍ നീന്തുന്ന മത്സ്യം പോലെ
എന്റെ മനസ്സു് നൊമ്പരങ്ങളില്‍ അലയുന്നു
എല്ലാ വഴികളും വിട പറയുന്നവരുടേതു്
ഞാനും………………..
ഏതോ വഴിയിലൂടെ………
ഏകനായി യാത്ര തുടങ്ങട്ടെ!

Read Full Post »

ജദീറ.പി.വി. സി1

സ്വകാര്യമെന്നു നാം കരുതുന്ന
ഒരിടവും സുരക്ഷിതമല്ല!

താക്കോല്‍ പഴുതിനേക്കാള്‍
ചെറിയ സുഷിരങ്ങള്‍
അതിലൂടെ രഹസ്യങ്ങള്‍ കവരുന്നു
വിശ്വസിക്കുന്നവരും
വിശ്വസിപ്പിക്കുന്നവരും

ചുവന്ന കണ്ണുകളുള്ള കഴുകന്മാരായി
പെണ്‍മനസ്സുകളെ കൊത്തിക്കീറുന്നവര്‍
ഇവിടെ സ്വപ്നങ്ങള്‍ തിരികെ ചോദിക്കുന്നു

സൂക്ഷിക്കുക-
ഇത് അമ്മയെയും പെങ്ങളെയും
തിരിച്ചറിയാത്ത
യന്ത്രക്കണ്ണുകളുടെ കാലം.

Read Full Post »

എഡിറ്ററുടെ പേജ്

ഓര്‍മകള്‍ക്ക് നിറഭേദങ്ങളുണ്ടോ?
തീര്‍ച്ചയായും!
കണ്ണീരിന്റെ കടും നീലനിറം
ചിരിയുടെ ഇളം മഞ്ഞനിറം
സ്വപ്നത്തിന്റെ മയില്‍പ്പീലിനിറം
പേടിയുടെ ഇരുണ്ട തവിട്ടുനിറം
അങ്ങനെയങ്ങനെ ഒരുപാടു് നിറങ്ങള്‍!
കൌമാരമനസുകളുടെ
നിറച്ചാര്‍ത്തുകളിലേക്ക്
ഈ ജാലകം
തുറന്നുവെക്കട്ടെ
ഹൃദയംനിറഞ്ഞ
സ്നേഹത്തോടെ,നന്ദിയോടെ
എന്‍.ബി.മിഥുന്‍.

Read Full Post »